Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StudentProtest

പ്രധാന്‍റെ രാജി; പാറ്റകളോടു സമയം ചോദിച്ചു കേന്ദ്രം

 ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്തു​ന്ന കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച പൂ​ർ​ത്തി​യാ​യി. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​റ​ച്ചു നി​ന്നു.

ഈ ​ആ​വ​ശ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​താ​യി സി​ജെ​പി പ്ര​ധി​നി​ധി​ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം രാ​ജ്യ​വ്യാ​പ​ക​മാ​യി ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി​യു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റേ​ത് അ​നു​കൂ​ല പ്ര​തി​ക​ര​ണ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ മൂ​ലം ജീ​വ​ൻ പൊ​ലി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ എ​ഫ്ഐ​ആ​റു​ക​ൾ പി​ൻ​വ​ലി​ക്കു​ക എ​ന്നീ  ആ​വ​ശ്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും സി​ജെ​പി പ്ര​തി​നി​ധി​ക​ൾ പറഞ്ഞു.

രാ​ജി​യാ​വ​ശ്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച​തോ​ടെ നാ​ളെ ഉ​ച്ച​യ്ക്കു കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന മ​റു​പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും സ​മ​ര​ത്തി​ന്‍റെ ഭാ​വി പ​രി​പാ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ക.

Latest News

Corehub Up